യുവാവിന്റെ ഹോബി കേട്ട് ഞെട്ടരുത്….. കണ്ടെടുത്തത് 500 എണ്ണം…..
കിളിമാനൂർ: വർഷങ്ങളായി ഉള്ള ഒരു പരാതിക്കാണ് ഇപ്പോൾ പോലീസ് തുമ്പുണ്ടാക്കിയിരിക്കുന്നത്. നാട്ടിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തുടർച്ചയായി മോഷണം പോകുന്നുവെന്നായിരുന്നു പരാതി. കാണാതായത് അടിവസ്ത്രമായതിനാൽ പലരും പുറത്തു പറഞ്ഞില്ല. പോലിസ് സ്റ്റേഷനിലും പരാതി കൊടുക്കാൻ മടിച്ചു. ചെറിയ കുട്ടികളുടെ മുതൽ മുതിർന്നവരുടെ വരെ അടിവസ്ത്രമാണ് മോഷ്ണം പോയിരുന്നന്നത്.
ഒടുവിൽ കള്ളനെ കണ്ടു നാട്ടുകാർ ഞെട്ടി. അയൽക്കാരനായ ഹരി എസ്.ടിയാണ് ഈ ഷഡ്ഢി മോഷ്ടാവ്. ഏകദേശം 500 ഓളം അടിവസ്ത്രം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. സ്ത്രീകൾ കുളിക്കുമ്പോൾ കുളിമുറിയിൽ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടിയെന്നും പരാതിയുണ്ട്. അയൽവക്കത്തെ സ്ത്രീകൾ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങൾ മോഷ്ടിക്കും. സംഭവം പുറത്തായതോടെ ഇയാൾ ഒളിവിലാണ്. ആളെ കണ്ടുകിട്ടിയാൽ കൗൺസലിംഗിന് വിധേയമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.