യുവാവിന്റെ ചെവി അക്രമികൾ കടിച്ച് പറിച്ചു…
യുവാവിന്റെ ചെവി കടിച്ചുപറിച്ചതായി പരാതി .കാട്ടാക്കട സ്വദേശി ജയകൃഷ്ണനെയാണ് അഞ്ചംഗ സംഘം
ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ചത് .അക്രമികളെ നേരത്തെ പരിചയമില്ലെന്നാണ് ജയകൃഷ്ണൻ പറയുന്നത് .ആക്രമണ കാര്യം വ്യക്തമല്ല .മാതാവിന്റെ കേടുവന്ന സ്‌കൂട്ടർ നന്നാക്കാൻ കൊടുത്ത് തിരികെ വരുമ്പോളാണ് ആക്രമണം നടന്നത് .
അക്രമിസംഘം യുവാവിന്റെ ദേഹത്ത് കയറിയിരുന്ന് ചെവി കടിച്ച് പറിക്കുകയായിരുന്നു .ആക്രമണത്തിൽ ചെവി അറ്റ് പോയിട്ടുണ്ട് .ചെവി പഴയ രീതിയിൽ മാറ്റാൻ കഴിയുമോ എന്ന് പറയാനാവില്ലെന്നാണ് മെഡിക്കൽ അധികൃതർ അറിയിച്ചത് .യുവാവ് സഞ്ചരിച്ച ബൈക്കും അക്രമികൾ നശിപ്പിച്ചു .