യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു, 2 പേർ പിടിയിൽ
പെരുമ്പാവൂര്‍: യുവാവിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി വെട്ടിക്കൊന്നു. രായമംഗലം പറമ്പിപ്പീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജുവിന്റെ മകന്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 9.30-നാണ് സംഭവം. ഫോണ്‍ വിളിച്ച് വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിലിനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. ഉടന്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റിഡിയിൽ എടുത്തു. പെരുമ്പാവൂർ സ്വദേശികളായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. ഗുണ്ടാസംഘമാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശം.
റിയല്‍ എസ്റ്റേറ്റ് ബിസിനസായിരുന്നു അന്‍സിലിന്. വാഹനക്കച്ചവടവും ഉണ്ട്. പറമ്പിപ്പീടിക വെള്ളച്ചാട്ടത്തിനു സമീപമാണ് അന്‍സിലിനെ വെട്ടി വീഴ്ത്തിയത്. അമ്മയ്‌ക്കൊപ്പും മണ്ണൂര്‍ യാക്കോബായ പള്ളിയില്‍ കണ്‍വെന്‍ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയതിനു പിന്നാലെയാണ് സംഭവം.
മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.