യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി നഗ്നനാക്കി ഫോട്ടോയെടുത്ത് പണം തട്ടി..രണ്ട് പേര്‍ അറസ്റ്റില്‍…
യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റിൽ.ഒല്ലൂരിലാണ് സംഭവം.തൈക്കാട്ടുശ്ശേരി സ്വദേശി പുതുവീട്ടില്‍ ഷൈജു(50), അമ്മാടം സ്വദേശി മുട്ടത്ത് വീട്ടില്‍ സജേഷ് (47) എന്നിവരെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസം 24 നാണ് സംഭവം. ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കാന്‍ രണ്ടര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് പറഞ്ഞാണ് നന്തിപുലം സ്വദേശിയായ പരാതിക്കാരനെ പ്രതികള്‍ പുത്തന്‍പടത്തുള്ള വീട്ടിലേക്ക് വരുത്തിയത്. തുടര്‍ന്ന് വീടിനകത്ത് പൂട്ടിയിട്ടു.
ഇയാളില്‍ നിന്ന് ബലമായി ഒരു ലക്ഷത്തി മുപ്പതിന്നായിരം രൂപ വിലവരുന്ന 3 മൊബൈല്‍ ഫോണുകള്‍ പ്രതികള്‍ കൈവശപ്പെടുത്തുകയും വിവിധ ബാങ്ക് രേഖകള്‍ ഒപ്പിട്ട് വാങ്ങുകയും പരാതിക്കാരന്റെ കാര്‍ തട്ടിയെടുക്കുകയും നഗ്‌നനാക്കി നിര്‍ത്തി ഫോട്ടോയെടുത്തുവെന്നുമാണ് പരാതി.