യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു… പ്രതിയെ വീട്ടിലെത്തി കൈയോടെ പൊക്കി പോലീസ്……

യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. അമ്പാട്ട് കാവ് അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കരിമുകള്‍ മുല്ലശേരി വീട്ടില്‍ കിരണ്‍ (ജിത്തു 23) എന്ന യുവാവിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. 13ന് രാത്രി എട്ടിന് ആലുവ മണപ്പുറത്തെത്തിയ കാടുകുറ്റി സ്വദേശി ലോയിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കിരണും സംഘവും മര്‍ദ്ദിച്ച് മൊബൈലും പണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്.

‘ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കിരണിനെ അമ്പാട്ടുകാവിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കവര്‍ന്ന മൊബൈല്‍ ഫോണ്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.’ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ ഏഴു കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നും പൊലീസ് അറിയിച്ചു. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ്, എസ്.ഐ കെ. നന്ദകുമാര്‍, സിപിഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, കെ എം മനോജ്, വി.എ അഫ്‌സല്‍, പി.എ നൗഫല്‍, സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button