യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി…മൃതദേഹത്തിന് സമീപം….
കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അണേല ഊരാളി വീട്ടിൽ പ്രജിത്തിൻ്റെയും ഗംഗയുടെയും മകൻ അമൽ സൂര്യ(27)നെയാണ് ഇന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവാവിനൊപ്പം ഇന്നലെ രാത്രിയിൽ മൂന്നുപേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം.
യുവാവ് അമിതമായി മയക്കുമരുന്നു ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. മൃതദേഹത്തിനു സമീപത്തുനിന്ന് സിറിഞ്ചുകളും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.