യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ചയാൾ പിടിയിൽ…

വിഴിഞ്ഞം : അടിമലത്തുറയിൽ മദ്യലഹരിയിൽ യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. അടിമലത്തുറ സ്വദേശിയായ റോയിയുടെ അയൽവാസി അടിമലത്തുറ മീനഭവനിൽ രാജേഷ്(30)ആണ് അറസ്റ്റിലായത്. തടി കഷ്ണം ഉപയോഗിച്ച് തന്റെ തലയ്ക്കടിച്ചെന്നാണ് റോയി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐമാരായ പ്രശാന്ത്, വിനോദ് കുമാർ, സി.പി.ഒ മാരായ രാമു, അരുൺ.പി.മണി, അജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ്ചെയ്തു.

Related Articles

Back to top button