യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി..മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ….
തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു .മണികണ്ഠൻ എന്നയാളാണ് കൊലക്ക് പിന്നിലെന്ന് സൂചന .സംഭവത്തിൽ ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.