യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഘം അറസ്റ്റിൽ…

യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച സംഘം അറസ്റ്റില്‍. തരുവണ സ്വദേശികളായ കുന്നുമ്മലങ്ങാടി കാഞ്ഞായിവീട്ടില്‍ കെഎ മുഹമ്മദ് ലത്തീഫ്(36), കെ മുഹമ്മദ് യൂനസ് (34), കുന്നുമ്മലങ്ങാടി തളിക്കുഴി വീട്ടില്‍ മുനീര്‍ (41) എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
2024 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തരുവണ കുന്നുമ്മലങ്ങാടി നാവിയങ്കണ്ടി മുഹമ്മദലി (41) എന്നയാളെ സംഘം ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. പൊരുന്നന്നൂര്‍, കുന്നുമ്മലങ്ങാടി എന്ന സ്ഥലത്ത് കുടുംബമായി താമസിക്കുന്ന പരാതിക്കാരന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതികള്‍ കൈകൊണ്ടും വടി ഉപയോഗിച്ചും അതിക്രൂരമായി മര്‍ദിക്കുകയും അക്രമം തടയാന്‍ ശ്രമിച്ച പരാതിക്കാരന്റെ ഭാര്യയെയും മാതാവിനെയും ചവിട്ടി തള്ളി വീഴ്ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ ഉള്ളതായി പോലീസ് അറിയിച്ചു.

Related Articles

Back to top button