യുവാക്കളെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്താൻ ശ്രമം….പ്രതിക്കായി അന്വേഷണം തുടങ്ങി….

യുവാക്കളെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ദേശീയ പാതയിൽ കുറവൻ തോട് മുസ്ലിം പള്ളിക്ക് വടക്ക് ഭാഗത്ത് വൈകിട്ട് 6 ഓടെ ആയിരുന്നു സംഭവം.
പുന്നപ്ര സ്വദേശിയും പല ക്രിമനൽ കേസ്സിലെ പ്രതിയുമായ മുജ എന്നയാളാണ് വടിവാൾ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തിയത്. പുന്നപ്ര സ്വദേശികളായ 2 യുവാക്കളും, മുജയുമായി വാക്കുതർക്കം ഉണ്ടാകുകയും , യുവാക്കൾക്ക് നേരെ ഇയ്യാൾ വടിവാൾ വീശുകയുമായിരുന്നു. ബഹളം കേട്ട്പ്രദേശത്ത് നിന്നവർ ഓടിയെത്തിയപ്പോൾ ഇയ്യാൾ ഓടി രക്ഷപ്പെട്ടു.വിവരം അറിഞ്ഞ്
പുന്നപ്ര പ്രിൻസിപ്പൽ എസ്. ഐ ആനന്ദ്,എസ്. ഐ സിദ്ധീക്ക് എന്നിവരുടെ നേത്യത്വത്തിൽ പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയെങ്കിലും മുജയെ കണ്ടെത്താനായില്ല. പിന്നീട്മുജ പുന്നപ്ര തീരദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പുന്നപ്ര തീരദേശത്തേക്ക്അന്വേഷണം വ്യാപിപ്പിച്ചു.

Related Articles

Back to top button