യുവസൈനികരെ കെട്ടിയിട്ട്….വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്തു…
രണ്ട് ആർമി ഓഫിസർമാരെ ക്രൂരമായി ആക്രമിക്കുകയും അവരുടെ വനിതാ സുഹൃത്തുക്കളിലൊരാളെ ഗൺപോയിന്റിൽ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. മധ്യപ്രദേശിലെ മൗവിൽ ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. സംഭവത്തിൽ പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. ഇൻഡോറിനടുത്തുള്ള മൗവിലെ ആർമി കോളേജിൽ പരിശീലിക്കുന്ന രണ്ട് യുവ സൈനികരും അവരുടെ വനിതാ സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഛോട്ടിജാമിലെ ഫയറിങ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. പിസ്റ്റളുകളും കത്തികളും വടികളുമായി എട്ട് പേർ ഇവരെ വളഞ്ഞു.




