യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു

യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചനയുണ്ട്.ബി.ജെ.പി യൂത്ത് വിംഗ് അംഗവും കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പ്രവീൺ കമ്മാറിനെയാണ് വെട്ടിക്കൊന്നത്. കർണാടകയിലെ ധാർവാഡിലാണ് സംഭവം. കൊലപാതകത്തിൽ പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യുവമോർച്ച പറഞ്ഞു.

Related Articles

Back to top button