യുവനടിയ്‌ക്കെതിരായ പീഡനക്കേസ്..ഒമർ ലുലുവിന് ഇടക്കാല ജാമ്യം…

യുവനടിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം.ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നാണ് ഒമർ ലുലു ഹൈക്കോടതിയെ അറിയിച്ചത്.

സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. കേസിൽ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു.

Related Articles

Back to top button