യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം..പ്രതി പിടിയിൽ….
തിരുവനന്തപുരം : കാട്ടാക്കടയിൽ മായ മുരളി എന്ന യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മായക്കൊപ്പം താമസിച്ചിരുന്ന രഞ്ജിത്താണ് അറസ്റ്റിലായത്. മായയുടെ കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.തമിഴ്‌നാട്ടിൽ നിന്നാണ് രഞ്ജിത്തിനെ ഷാഡോ പോലീസ് പിടികൂടിയത്. മുതിയവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മായയെ വീടിനടുത്തുള്ള റബർ പുരയിടത്തിൽ മെയ് 9നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
എട്ട് വർഷം മുമ്പ് മായയുടെ ആദ്യ ഭർത്താവ് അപകടത്തിൽ മരിച്ചിരുന്നു. ഒരു വർഷം മുമ്പാണ് രഞ്ജിത്തുമൊന്നിച്ച് മായ താമസം ആരംഭിച്ചത്. മായയുടെ കണ്ണിലും നെഞ്ചിലും പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. രഞ്ജിത്ത് സ്ഥിരമായി മായയെ ഉപദ്രവിച്ചിരുന്നതായി നാട്ടുകാരും ബന്ധുക്കളും മൊഴി നൽകിയിരുന്നു.