യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി..മൃതദേഹത്തിന് 3 ദിവസം പഴക്കം…

കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.ഇവരുടെ കൂടെ താമസിക്കുന്ന നെല്ലിക്കട്ട സ്വദേശിയായ ഹസനെ മൂന്ന് ദിവസം മുമ്പ് കാസർകോട്ടെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഫാത്തിമയെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Related Articles

Back to top button