യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം..ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ…
ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.തൃശ്ശൂര്‍ ജില്ലയിലെ മാള പുത്തന്‍ചിറ കുപ്പന്‍ ബസാര്‍ സ്വദേശിയായ ലിബു മോന്‍ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വിറകുകൊള്ളി കൊണ്ട് ഭാര്യയെ തലക്കടിക്കുകയായിരുന്നു.
ഭാര്യ വീട്ടില്‍ വെച്ചാണ് ലിബിന്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാപ്ലശേരിയില്‍ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഇരിങ്ങാലക്കുട പൊലീസിന് കൈമാറി.