യുവതിയെ കൊന്നത് ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ശേഷം… ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി….
കൊച്ചിയിൽ ചങ്ങനാശേരി സ്വദേശിയായ യുവതിയെ ഓയോ ഹോട്ടൽ മുറിയിൽവച്ച് കുത്തിക്കൊന്നത് ക്രൂരമായ മാനസിക–ശാരീരിക പീഡനത്തിനു ശേഷമെന്നു വെളിപ്പെടുത്തൽ. കൊലപ്പെടുത്തും മുൻപ് രേഷ്മയെ
കുറ്റവിചാരണ നടത്തുന്ന ദൃശ്യങ്ങൾ പ്രതി നൗഷിദ് മൊബൈൽ ഫോണിൽ പകർത്തി. ഇവ പൊലീസ് നൗഷിദിന്റെ ഫോണിൽനിന്നു കണ്ടെടുത്തു. തന്നെ അപായപ്പെടുത്താൻ യുവതി ദുർമന്ത്രവാദം നടത്തിയെന്നാണു പ്രതിയുടെ ആരോപണം. ഇന്നലെ രാത്രിയാണ് ചങ്ങനാശേരി സ്വദേശിയായ രേഷ്മയെ (27) കോഴിക്കോട് ബാലുശേരി സ്വദേശിയായ നൗഷിദ് കുത്തിക്കൊന്നത്.
രേഷ്മയെ കുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. ഇന്നു വൈകിട്ട് പ്രതിയെ സ്ഥലത്തെത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ്, സമീപത്തെ വീട്ടുപരിസരത്തു നിന്ന്ആയുധം കണ്ടെത്തിയത്. നേരത്തെ, പൊലീസ് നൗഷിദിന്റെ ഫോണിൽനിന്ന് കണ്ടെടുത്ത ദൃശ്യങ്ങളിൽ നിന്നാണ്, പ്രതി രേഷ്മയോടു കാട്ടിയ ക്രൂരതകൾ പൊലീസിനു വ്യക്തമായത്. തന്നെ അപായപ്പെടുത്താൻ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ചാണ്, കുറ്റവിചാരണ നടത്തുന്ന രീതിയിൽ ഇയാൾ രേഷ്മയെ പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങൾ ഇയാൾ സ്വന്തം ഫോണിൽ പകർത്തി.