യുവതിയെ എട്ടുദിവസം ബന്ദിയാക്കി ബലാല്‍സംഗം ചെയ്തു

പച്ചക്കറി വാങ്ങാന്‍ പോയ യുവതിയെ കാണാതായത് എട്ടു ദിവസം. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ ഇവരെ അന്വേഷിച്ചു നടപ്പായി. ഒടുവില്‍ നാട്ടിലുള്ള ഒരാളുടെ വീട്ടില്‍നിന്നും യുവതിയെ കണ്ടെത്തി. ആകെ അവശനിലയായിരുന്നു യുവതി. വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി എട്ടു ദിവസം ഒരാള്‍ ബന്ദിയാക്കി പാര്‍പ്പിച്ചതായി യുവതി പൊലീസില്‍ പരാതി നല്‍കി. ഈ എട്ടു ദിവസവും ഇയാള്‍ തന്നെ തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. പൊലീസ് പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് ഇവരെ തട്ടിക്കൊണ്ടുപോയ ആളെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ പിലിഭിട്ടിലാണ് സംഭവം നടന്നത്. എട്ടു ദിവസം തന്നെ ബന്ദിയാക്കി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് യുവതി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ പോലീസ് ആദ്യം കേസെടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പരാതിയുമായി യുവതി കോടതിയിലെത്തി. കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് അജയ് പാല്‍വര്‍മ്മ എന്നയാളെ അറസ്റ്റ് ചെയ്തു കേസ് എടുക്കുകയായിരുന്നു.

പ്രതിയായ അജയ് പാല്‍വര്‍മ്മയുമായി തമ്മില്‍ ദീര്‍ഘകാലത്തെ പരിചയം ഉണ്ടെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാന്‍ ആണ് പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങിയത്. ആ സമയത്താണ് തന്റെ മോട്ടോര്‍സൈക്കിളില്‍ അജയ് പാല്‍ അതുവഴി വന്നത്. തന്നോടൊപ്പം വീട്ടിലേക്ക് വരാന്‍ അയാള്‍ യുവതിയെ ക്ഷണിച്ചു. എന്നാല്‍ യുവതി വിസമ്മതിച്ചു. തുടര്‍ന്ന് യുവതിയെ പലതരത്തില്‍ പറഞ്ഞ് അനുനയിപ്പിച്ച് അയാള്‍ അവളുമായി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതോടെ ഇയാളുടെ സ്വഭാവം മാറി. തുടര്‍ന്ന് ഇയാള്‍ യുവതിയെ വീടിനുള്ളില്‍ ബന്ധനസ്ഥയാക്കി. തുടര്‍ന്ന് അയാള്‍ തുടര്‍ച്ചയായി എട്ടു ദിവസം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

യുവതിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു വന്ന അമ്മയാണ് പിന്നീട് അവിടെ നിന്നും അവളെ മോചിപ്പിച്ചത്. എതിര്‍ത്തപ്പോഴൊക്കെയും അയാള്‍ തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പോലീസിനോട് പറഞ്ഞു.

എന്നാല്‍ പരാതിയുമായി എത്തിയ യുവതിയുടെ കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് കേസുമായി യുവതി നേരിട്ട് കോടതിയില്‍ പോകുകയായിരുന്നു തുടര്‍ന്നാണ് കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ എട്ട് ദിവസം യുവതിയെ കാണാതിരുന്നിട്ടും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ അജയ്പാല്‍ വര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button