യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു..കോട്ടയത്ത് ബസ് ജീവനക്കാർക്കെതിരെ നടപടി…
ബസിൽ ഛർദ്ദിച്ച യുവതിയെ കൊണ്ടുതന്നെ ബസ് തുടപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.നടപടി ഉടൻ സ്വീകരിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം നൽകി.കൂടാതെ നടപടിയെടുത്ത ശേഷം ആർടിഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
മേയ് 15ന് മുണ്ടക്കയത്തുനിന്നും കോട്ടയത്തേക്കു പോയ ബസിൽ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.യാത്രക്കിടെ ബസിൽ വെച്ച് യുവതി ഛർദ്ദിച്ചു. തുടർന്നു ഡ്രൈവർ തുണി നൽകി യുവതിയെക്കൊണ്ട് തന്നെ ചർദ്ദി തുടപ്പിക്കുകയായിരുന്നു.ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.