യുവതിയുടെ മൊഴി മാറ്റം..എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുൽ ഹൈക്കോടതിയിൽ..നാടകീയം…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് നാടകീയമായ വഴിത്തിരിവിലേയ്ക്ക് .പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചു. രാഹുലിനെതിരെ നേരത്തെ നൽകിയ മൊഴി യുവതി ഇന്നലെ തിരുത്തിയിരുന്നു. രാഹുലിനെ സഹായിച്ചതിൻ്റെ പേരിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പെൺകുട്ടിയുടെ നാടകീയമായ മൊഴിമാറ്റം. രാഹുലിനെതിരെയുള്ള ആരോപണം സമ്മർദ്ദത്തെ തുടർന്ന് നുണ പറഞ്ഞതാണെന്ന് പെൺകുട്ടി പറഞ്ഞു.
എഫ്ഐആർ റദ്ദ് ചെയ്യുന്നതിനുള്ള സത്യവാങ്മൂലം പെൺകുട്ടി ഒപ്പിട്ടു നൽകിയതായാണ് സൂചന. ഇതിനു പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് അന്വേഷിക്കുന്നതിൽ പൊലീസ് തികഞ്ഞ അലംഭാവം കാട്ടിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കുറ്റപ്പെടുത്തി. പ്രധാന തെളിവായ വൂണ്ട് സർട്ടിഫിക്കറ്റ് പോലും ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. രണ്ടു പൊലീസുകാരെ ബലിയാടാക്കി എന്നും അഡ്വക്കേറ്റ് ഷമീം പറഞ്ഞു.