യുവതിയുടെ നഗ്നമായ മൃതദേഹം കാറില്‍ വലിച്ചിഴച്ച സംഭവം: നിര്‍ണായക വിവരം പുറത്ത്
കാഞ്ചവാലയില്‍ കാര്‍ സ്‌കൂട്ടറിനെ ഇടിച്ചിട്ട ശേഷം, സ്‌കൂട്ടര്‍ യാത്രക്കാരിയായിരുന്ന യുവതിയുടെ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചതിനെ സംഭവത്തില്‍ നിര്‍ണായക വിവരം. മരിച്ച യുവതി അപകടത്തിന് മുന്‍പ് സുഹൃത്തുമായി വഴക്കിട്ടുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഹോട്ടല്‍ മാനേജരുടേതാണ് മൊഴി. പുതുവത്സരാഘോഷത്തിനായി ഹോട്ടലിലെത്തിയതായിരുന്നു യുവതി. സുഹൃത്തിനൊപ്പമാണ് വന്നത്. ഹോട്ടലില്‍ വെച്ച് ഇവര്‍ വഴക്കിട്ടു. ഹോട്ടല്‍ അധികൃതര്‍ ഇരുവരെയും പുറത്താക്കി. ശേഷം സ്‌കൂട്ടറില്‍ കയറി യുവതികള്‍ പോവുകയായിരുന്നു. എന്നാല്‍ വഴിയില്‍ വെച്ച് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടു.
യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരിക്കേറ്റ രണ്ടാമത്തെ പെണ്‍കുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഹോട്ടലില്‍ പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്ത യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഇവര്‍ രാത്രി സംസാരിച്ചുവെന്നും പോലീസ് പറയുന്നു.
സംഭവത്തിന്റെ ദുരൂഹത വര്‍ധിക്കുകയാണ്. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും ഡല്‍ഹി പൊലീസിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവതിയുടെ സഹോദരന്‍ കുറ്റപ്പെടുത്തി.