യുവതിയില്‍ നിന്നും നിക്ഷേപ തട്ടിപ്പിലൂടെ കൈക്കലാക്കിയത് അരകോടിയിലധികം രൂപ….പ്രതികൾ പിടിയിൽ….
ഒല്ലൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും നിക്ഷേപ തട്ടിപ്പിലൂടെ അരക്കോടിയിലധികം രൂപ ഓണ്‍ലൈന്‍ വഴി കൈക്കലാക്കിയ കേസിലെ പ്രതികൾ പിടിയിൽ. മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടന്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തില്‍ വീട്ടില്‍ ജിത്തു കൃഷ്ണന്‍ (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ രോഷന്‍ റഷീദ് (26) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് ആണ് പ്രതികളെ പൊക്കിയത്.