യുവതിക്ക് നേരെ ലൈംഗികാതിക്രമം… ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബ്യൂട്ടിപാർലർ ജീവനക്കാരനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ അർജുൻ ഭട്ടരായി (29) ആണ് അറസ്റ്റിലായത്.
ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിൽ എത്തിയ യുവതിയോട് ജീവനക്കാരൻ ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button