യുദ്ധ ചരിത്രത്തിലെ അസാധാരണ സംഭവം..തകർന്നത് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല..എന്താണ് പേജര്‍?..

ലെബനനിലെ ‘പേജർ’ സ്ഫോടന പരമ്പര ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.. ലെബനോൻ രാജ്യത്ത് ഉടനീളം സായുധ സേനയായ ഹിസ്ബുള്ള ആശയ വിനിമയത്തിന് പ്രധാനമായും ഉപയോഗിക്കുന്ന പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്.സ്‌ഫോടനത്തിൽ 11 ഓളം പേർ മരണപ്പെട്ടപ്പോൾ 2750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലർക്കും മുഖത്തും കണ്ണിലുമാണ് പരിക്കേറ്റത്. മരണസംഖ്യ ഉയരുമെന്നും വിവരമുണ്ട്. എന്താണ് പേജര്‍ എന്ന ഉപകരണം എന്ന് വിശദമായി നോക്കാം.

കൈവെള്ളയില്‍ ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള കുഞ്ഞന്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണമാണ് ‘പേജർ’.ചെറിയ മെസേജുകളും അലര്‍ട്ടുകളും സ്വീകരിക്കാനും അയക്കാനുമായി ഇത് ഉപയോഗിക്കുന്നു. ബേസ് സ്റ്റേഷനില്‍ നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി വഴിയാണ് പേജറുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുന്ന സന്ദേശങ്ങള്‍ തെളിയാന്‍ ചെറിയൊരു ഡിസ്‌പ്ലെ പേജറില്‍ കാണാം. പേജര്‍ എന്ന ഉപകരണത്തിന് ‘ബീപര്‍’ എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. സന്ദേശം എത്തുമ്പോള്‍ നേരിയ ശബ്ദമോ ബീപ്പോ വൈബ്രേഷനോ ഉണ്ടാക്കുന്നതിനാലാണ് ഇങ്ങനെയൊരു പേര് പേജറിന് വീണത്. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാനാവുമെന്നതിനാലാണ് ഹിസ്ബുള്ള അംഗങ്ങൾ പേജറുകൾ ഉപയോഗിക്കുന്നത്. ലെബനോനിലാകെ പേജറുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ ശൃംഖലയാണ് ഇന്ന് തകർക്കപ്പെട്ടത്. മൊബൈൽ, സ്മാർട്ട് ഫോണുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാനാകും. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെയും നിരീക്ഷണങ്ങളെയും ചെറുക്കുന്നതിനുവേണ്ടിയാണ് ഹിസ്ബുള്ള അംഗങ്ങൾ പേജർ ഉപയോഗിക്കുന്നത്.

ഇന്നത്തെ മൊബൈല്‍ ഫോണുകളുടെ ആദിമ രൂപമായി പേജറുകളെ തോന്നാം. ആദ്യകാല മൊബൈല്‍ ഫോണുകളേക്കാള്‍ ചില ഗുണങ്ങള്‍ പേജറുകള്‍ക്കുണ്ട്. വലിയ കവറേജ് ഏരിയയാണ് ഇത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭ്യമല്ലാത്ത ഇടങ്ങളില്‍ പോലും പേജര്‍ ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ സാധ്യമാകും. വളരെ കുറച്ച് ഫീച്ചറുകള്‍ മാത്രമുള്ള ലളിതമായ ഒരു കമ്മ്യൂണിക്കേഷന്‍ ഉപകരണം എന്ന വിശേഷണമാണ് പേജറിന് ചേരുക. നവീന മൊബൈല്‍ ഫോണുകളിലെ പോലെ വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ഇന്‍റര്‍നെറ്റ് ആക്സസ്, വീഡിയോ കോളിംഗ് തുടങ്ങിയ വലിയ ഫീച്ചറുകളുടെ നിര പേജറുകള്‍ക്കില്ല. ഉപയോഗിക്കാനുള്ള എളുപ്പവും ദീര്‍ഘമായ ബാറ്ററി ലൈഫും ഇപ്പോഴും എമര്‍ജന്‍സി സര്‍വീസുകള്‍ അടക്കം പേജര്‍ ഉപയോഗിക്കാന്‍ കാരണമാകുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ പേജര്‍ ദിവസങ്ങളോളം ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തയിടങ്ങളില്‍ ഇപ്പോഴും പേജറുകള്‍ എന്ന കുഞ്ഞന്‍ ഉപകരണത്തിന് പ്രസക്തിയുണ്ടെന്നത് മറ്റൊരു പ്രാധാന്യം.

Related Articles

Back to top button