യുക്രൈനെതിരെ യുദ്ധം..റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു…

യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി കുടുംബം. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി യുവാവിന്റെ മരണം സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു.ഹരിയാനയിലെ കൈത്താല്‍ ജില്ലയിലെ മാത്തൂര്‍ ഗ്രാമത്തിലുള്ള രവി മൗണ്‍(22) ആണ് മരിച്ചത്.ജനുവരി 13-ന് റഷ്യയിലേക്ക് മറ്റൊരു ജോലിക്കായി പോയ രവിയെ യുക്രൈയിനെതിരെയുള്ള യുദ്ധത്തിനായി സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു. സഹോദരനെകുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ജൂലായ് 21-ന് രവിയുടെ സഹോദരൻ അജയ് ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു. തുടർന്നാണ് മരണവിവരം എംബസി അധികൃതര്‍ അറിയിച്ചതെന്ന് അജയ് പറഞ്ഞു.

യുക്രൈനെതിരെ യുദ്ധമുഖത്തേക്ക് പോകണമെന്നും അല്ലെങ്കില്‍ 10 വര്‍ഷത്തെ തടവ് അനുഭവിക്കണമെന്നും റഷ്യന്‍സേന സഹോദരനെ ഭീഷണിപ്പെടുത്തിയെന്ന് അജയ് പറഞ്ഞു. കിടങ്ങുകള്‍ കുഴിക്കാന്‍ പരിശീലിപ്പിക്കുകയും പിന്നീട് യുദ്ധമുഖത്തേക്ക് അയക്കുകയും ചെയ്തതായും രവിയുടെ സഹോദരൻ പറഞ്ഞു. സഹോദരന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രിയോടും സഹോദരൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Back to top button