യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും പണം തട്ടി..ഒരാൾ പിടിയിൽ…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടി ഭാഗത്ത് വെള്ളാം പറമ്പിൽ വീട്ടിൽ ജോബി (28) യെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഞാറയ്ക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതി ഒന്നരലക്ഷത്തോളം രൂപ കൈക്കലാക്കി .എന്നാൽ ജോലി നൽകിയില്ല.

തുടർന്ന് യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ജോബിയുടെ ഉടമസ്ഥതയിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൊളംബസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി യു കെയിലേക്ക് ജോലിയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നായിരുന്നു യുവതിയെ ധരിപ്പിച്ചിരുന്നത്. ഇയാൾക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകളുണ്ട്.

Related Articles

Back to top button