യാത്രക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് അപകടം..ഒരാൾക്ക് ദാരുണാന്ത്യം…
മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി വീണ് 62കാരൻ മരിച്ചു.മാറഞ്ചേരി സ്വദേശി എളയിടക്ക് മാറാടിക്കല്‍ അലി ഖാന്‍ ആണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാന വാറങ്കലില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്.താഴത്തെ ബര്‍ത്തില്‍ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീഴുകയായിരുന്നു. റയിൽവേ അധികൃതർ ഉടന്‍ തന്നെ അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.