യാത്രക്കാർക്ക് തിരിച്ചടി..ജൂണ്‍ 7വരെ കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ….
യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ഇന്ത്യ എക്സ്പ്രസ് വിവിധ സര്‍വീസുകള്‍ റദ്ദാക്കി.ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഈമാസം 28 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വ്വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.എയര്‍ഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും.
ജൂണ്‍ രണ്ട്, നാല്, ആറ് തീയതികളിലെ കോഴിക്കോട്- മസ്കറ്റ് വിമാനം, ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്കറ്റ്- കോഴിക്കോട് സര്‍വ്വീസുകള്‍, ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച് ഏഴ് തീയതികളിലെ കണ്ണൂര്‍- മസ്കറ്റ്- കണ്ണൂര്‍ സര്‍വ്വീസുകള്‍.ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരം- മസ്കറ്റ് സര്‍വ്വീസ്.തുടങ്ങി സർവീസുകളാണ് ഓപ്പറേഷണല്‍ കാരണങ്ങള്‍ക്കൊണ്ട് വിമാനക്കമ്പനി റദ്ദാക്കിയത്.