യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ….

കൊച്ചി: യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ. കൊച്ചിയിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് ഉച്ചയക്ക് 12.25ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
വിമാനം റദ്ദാക്കിയതോടെ 250ഓളം യാത്രക്കാരാണ് വലഞ്ഞത്. കുറച്ചു യാത്രക്കാര്‍ക്ക് മുബൈ വഴി യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ വിമാനത്താവളത്തിലെത്തിയ നിരവധി യാത്രക്കാരാണ് ഉച്ചയോടെ വിമാനം റദ്ദാക്കിയത് അറിഞ്ഞ് ദുരിതത്തിലായത്. യാത്ര മുടങ്ങിയത് യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല.

Related Articles

Back to top button