യാത്രക്കാരെ പ്രതിസന്ധിയിലാക്കി വിമാനത്തിന്റെ ചിറകിൽ കൂടിയ തേനീച്ചക്കൂട്ടം…
ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ കൂടിയ തേനീച്ചക്കൂട്ടം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. വെള്ളിയാഴ്ച രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിലാണ് തേനീച്ചക്കൂട് കണ്ടെത്തിയത്.
യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞ് 80 ശതമാനം ആളുകളും അകത്ത് കയറിയപ്പോഴാണ് ചിറകിൽ തേനീച്ച കൂടുകൂട്ടിയ വിവരം മനസ്സിലായത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു പുറത്ത് തേനീച്ചകൾ കൂട്ടമായി ഇരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. തേനീച്ചയെ തുരത്താൻ അധികൃതർ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ചു. അഗ്നിശമന സേന പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ച് തേനീച്ചയെ തുരത്തിയതിനു ശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്. മുംബൈ-ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിലകിലാണ് തേനീച്ചക്കൂട് കണ്ടെത്തിയത്.