യഹിയ സിൻവാർ ഹമാസിന്റെ പുതിയ തലവൻ..പിന്നാലെ മിസൈൽ ആക്രമണം…
ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി യഹ്യ സിൻവാറിനെ തെരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച തെഹ്റാനിൽ കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമിയായിട്ടാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെൻ്റ് ഹമാസ് നേതാവ് യഹ്യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു . പ്രഖ്യാപനം വന്ന് മിനിറ്റുകൾക്ക് ശേഷം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിൻ്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു.
ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിൻ്റെ പുതിയ മേധാവിയെ നിയമിച്ചത്