യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം… യദുവിനെയും സുബിനെയും ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ പൊലീസ്…
തിരുവനന്തപുരം: ഡ്രൈവര്‍-മേയര്‍ തര്‍ക്ക കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. മൂന്ന് പേരെയും ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും മൂന്ന് പേരുടെയും മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക.
കണ്ടക്ടര്‍ സുബിൻ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുകയാണ് ചെയ്തതെന്നാണ് മൊഴി. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. എന്നാൽ ഇദ്ദേഹവും മെമ്മറി കാര്‍ഡ് നഷ്ടമായ കേസിൽ തനിക്ക് യാതൊരു വിവരവുമില്ലെന്ന മൊഴിയാണ് നൽകിയത്. യദുവും മെമ്മറി കാര്‍ഡ് നഷ്ടമായതിൽ തന്റെ ഭാഗം ന്യായീകരിച്ചാണ് മൊഴി നൽകിയത്.