യദുകൃഷ്ണൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല..പിടികൂടിയത് യുവമോര്‍ച്ച ബന്ധമുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍..വിശദീകരണവുമായി സിപിഐഎം…

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം ഏരിയ സെക്രട്ടറി. യദുകൃഷ്ണനെ കഞ്ചാവ് കേസില്‍ എക്‌സൈസ് കുടുക്കിയതാണെന്ന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എംവി സഞ്ജു പറഞ്ഞു. യുവമോര്‍ച്ചാ ബന്ധമുള്ള അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. യദുവിന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സെക്രട്ടറി പറഞ്ഞു.

സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില്‍ പെടുത്തും എന്നത്. സിപിഐഎം പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എംവി സഞ്ജു നിർദേശിച്ചു.

Related Articles

Back to top button