യദുകൃഷ്ണൻ്റെ പക്കൽനിന്നും കഞ്ചാവ് പിടികൂടി..സിപിഐഎം ആരോപണം തളളി എക്സൈസ്…

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തിൽ സിപിഐഎം ആരോപണം തള്ളി എക്സൈസ്.സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണൻ്റെ കയ്യിൽ നിന്ന് കഞ്ചാവും ഇത് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി എക്സൈസ് സ്ഥിരീകരിച്ചു.എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് യദുകൃഷ്ണനെ പിടികൂടിയത്.

കേസിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നായിരുന്നു സിപിഐഎം ആരോപണം.. ഇതിന് പിന്നാലെയാണ് എക്സൈസ് സിപിഐഎം ആരോപണം തള്ളി രം​ഗത്തെത്തിയത്. എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സിപിഎം ആരോപണമുന്നയിച്ച അസീസ് എന്ന ഉദ്യോഗസ്ഥനും സംഘത്തിൽ ഉണ്ടായിരുന്നു.കഞ്ചാവ് പിടികൂടിയതും കേസ് എടുത്തതുമെല്ലാം ഇൻസ്പെക്ടറാണെന്ന് എക്സൈസ് വ്യക്തമാക്കി.പത്തനംതിട്ട എക്സൈസ് വിഭാഗം സംഭവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.

Related Articles

Back to top button