മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും…
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത്ത് ഇന്ന് മുതൽ പുനരാരംഭിക്കുന്നു. നാല് മാസങ്ങൾക്ക് ശേഷം 111-ാം പതിപ്പ് ഇന്ന് നടക്കും.ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ബിജെപി നേതാക്കൾ മൻ കി ബാത്ത് പരിപാടി കേൾക്കും. കർണാടക യൂണിയൻ ഓഡിറ്റോറിയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, വീരേന്ദ്ര സച്ച്ദേവ, ബൻസുരി സ്വരാജ് എന്നിവർ പരിപാടി കേൾക്കും. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്.
22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട് . ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി എന്നിവ ഇതിൽ ഉൾപ്പെടുന്നു.