മോഹന്‍ ബഗാനെ വീഴ്ത്തി..ഐഎസ്എൽ കിരീടം മുംബൈ സിറ്റിയ്ക്ക്….
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്.കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്.ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ കിരീടമാണിത്.
മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ചവച്ചത്.തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ആദ്യ ഗോൾ പിറക്കാൻ 44 മിനിട്ട് വേണ്ടിവന്നു.44-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്സാണ് മോഹന്‍ ബഗാന്റെ ഗോള്‍ നേടിയത്.രണ്ടാം പകുതിയിൽ മുംബൈ കളം നിറഞ്ഞു, 53ആം മിനിട്ടിൽ പെരേര ഡിയാസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച മുംബൈ 81ആം മിനിട്ടിൽ ബിപിൻ സിംഗിലൂടെ ലീഡെടുത്തു. ഇഞ്ചുറി ടൈമിൽ വോചസിൻ്റെ ഗോളിലൂടെ മുംബൈ വിജയവും കിരീടവും ഉറപ്പിച്ചു.