മോഷണ ശ്രമത്തിനിടെ വയോധിക ദമ്പതികൾക്ക് പരിക്കേറ്റു…
പന്തീരാങ്കാവിൽ മോഷണ ശ്രമത്തിനിടെ വയോധിക ദമ്പതികൾക്ക് പരിക്കേറ്റു. കൃഷി വിഭാഗത്തിൽ നിന്ന് പിരിഞ്ഞ പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരൻ നായർ (76), ഭാര്യ വിജയകുമാരി (67) എന്നിവർക്കാണ് കത്തി കൊണ്ടു മുറിവേറ്റത്. ഒളവണ്ണ പഞ്ചായത്ത് കാര്യാലയത്തിനു പിൻവശം മാത്തറയിലാണ് സംഭവം.
പുലർച്ചെ 5.45ന് വീട്ടിലെത്തിയ മോഷ്ടാവ് കത്തി ചൂണ്ടി താലി മാല പൊട്ടിച്ചെടുത്തു. ഇതിനിടയിൽ നടന്ന പിടിവലിയിലാണ് ദമ്പതികൾക്ക് പരിക്കേറ്റത്. പുലർച്ചെ അടുക്കളയിലെത്തിയ വിജയകുമാരി ലൈറ്റ് ഇടുമ്പോൾ മോഷ്ടാവ് കഴുത്തിൽ പിടിമുറുക്കി. ശേഷം അഞ്ച് പവൻ്റെ താലിമാല പൊട്ടിച്ചെടുത്തു. ഭർത്താവ് ചന്ദ്രശേഖരൻ വീട്ടിലെ നായയെ നടത്താൻ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരിച്ചെത്തുമ്പോൾ കാണുന്നത് ഭാര്യയും മോഷ്ടാവും തമ്മിലുള്ള പിടിവലി രംഗമായിരുന്നു. തടയാൻ ശ്രമിച്ച ചന്ദ്രശേഖരന് നേരെ ആക്രമി കത്തി വീശി. വിജയകുമാരിയെ തള്ളിയിട്ടു.
വിജയകുമാരിയുടെ കഴുത്തിൽ കത്തി ചൂണ്ടി കയ്യിലുള്ള അഞ്ച് പവൻ വളകൾ ഊരിയെടുക്കാൻ മോഷ്ടാവ് ആവശ്യപ്പെട്ടു. ഇതിനിടയിൽ മോഷ്ടാവുമായുള്ള പിടിവലിയിലാണ് ചന്ദ്രശേഖരന് കുത്തേറ്റത്.