മോഷണക്കേസ് പ്രതി അറസ്റ്റിൽ…
മടവൂർ : മാവിൻമൂട്ടിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കയറി കടയുടമ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ മോഷ്ടിച്ചെടുത്തയാൾ അറസ്റ്റിൽ. മണമ്പൂർ പെരുങ്കുളം മിഷൻ കോളനിയിൽ എം.വി.പി ഹൗസിൽ യാസിൻ ആണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും മറ്റു ജില്ലകളിലും വധശ്രമമുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. പള്ളിക്കൽ എസ്.എച്ച്.ഒ രാജീവ്കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ രജിത്ത്, സുനിൽ.എസ്, ശ്രീകുമാർ, മഹേഷ്, സുജിത് എന്നിവരടങ്ങിയ സംഘം . അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.