മോശം വീഡിയോകൾ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു..അധ്യാപകൻ അറസ്റ്റിൽ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികവീഡിയോകൾ കാണിച്ച ശേഷം പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. എട്ടാം ക്‌ളാസുകാരായ 6 പെൺകുട്ടികളെയാണ് പ്രതി ലൈംഗിക വീഡിയോകൾ കാണിച്ചതിന് ശേഷം പീഡിപ്പിച്ചത്.മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ ജില്ലാ പരിഷത്ത് സ്‌കൂളിലായിരുന്നു സംഭവം. പ്രമോദ് സർക്കാർ എന്ന 42കാരനായ അധ്യാപകനാണ് അറസ്റ്റിലായത്.

അധ്യാപകൻ തങ്ങളെ ലൈംഗികചുവയോടെ സമീപിക്കുകയും സ്പർശിക്കുകയും ചെയ്യുമായിരുന്നുവെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇരയായ ഒരു കുട്ടി ചൈല്‍ഡ്‌ലൈന്‍ നമ്പറിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരാണ് ആദ്യം അന്വേഷണവുമായി സ്‌കൂളിലെത്തിയത്. കഴിഞ്ഞ നാല് മാസമായി തങ്ങൾ അനുഭവിച്ചുവന്നിരുന്ന എല്ലാ ബുദ്ധിമുട്ടുകളും ഇവർക്ക് മുൻപിൽ കുട്ടികൾ തുറന്നുപറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles

Back to top button