മോശം ഭാഷയില്‍ കോൺഗ്രസ് എംപിയുടെ കമൻ്റ് പ്രതികരിച്ച് ഹേമമാലിനി…….
ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനിക്കെതിരെ മോശം ഭാഷയില്‍ കമന്‍റുമായി കോൺഗ്രസ് എം.പി രൺദീപ് സുര്‍ജേവാല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ബി.ജെ.പി നടത്തുന്നത്. ഹേമമാലിനിയും രൺദീപിന് മറുപടി നല്‍കിയിട്ടുണ്ട്. നേതാക്കളെ എം.എൽ.എയും എം.പിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയർത്താനാണ്, അവർക്ക് അതിന് കഴിയണം, എന്നാൽ ഹേമമാലിനി എം.പിയാകുന്നത് നക്കി തിന്നാനാണെന്നുമായിരുന്നു സുര്‍ജേവാലയുടെ ‘കമന്‍റ്’. എന്നാലിത് ഹേമമാലിനിയെ സ്ത്രീയെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും അപമാനിക്കുന്നതാണെന്ന് കാട്ടി ശക്തമായ പ്രതിഷേധമാണ് ബി.ജെ.പി നടത്തുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത മാളവ്യ അടക്കം സമൂഹമാധ്യമങ്ങളില്‍ വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. രാഹുൽ ഗാന്ധിയുടെ പാർട്ടിയിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നാണ് അമിത് മാളവ്യ അഭിപ്രായപ്പെട്ടത്. സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കി കോൺഗ്രസ് നേതാക്കള്‍ പഠിക്കുകയാണ് വേണ്ടതെന്ന് ഹേമമാലിനിയും പ്രതികരിച്ചു.