മോന്‍സന്‍ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസ്..വിചാരണ താൽക്കാലികമായി തടഞ്ഞു…
മോൺസൺ മാവുങ്കലിനെതിരായ ലൈംഗികാതിക്രമ കേസിൻ്റെ വിചാരണ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി.ജൂലൈ നാല് വരെയാണ് വിചാരണ തടഞ്ഞത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെ വിചാരണ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ജില്ലാ പോക്സോ കോടതി ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇതേ പെൺകുട്ടിയെ പ്രായ പൂർത്തിയായ ശേഷവും ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് സ്റ്റേ.
ഉന്നത വിദ്യാഭ്യാസം നേടാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത്, ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോൻസന്റെ എറണാകുളത്തെ വീട്ടിലെത്തിച്ച് താമസിപ്പിച്ച് നിരന്തരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.