മോദിയ്ക്കായി രക്തപൂജ..വിരലറുത്ത് നല്‍കി യുവാവ്…

നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകാൻ രക്തപൂജ നടത്തി യുവാവ് .ഇതിനായി യുവാവ് ഇടത് ചൂണ്ടുവിരൽ അറുത്ത് കാളി ദേവിക്ക് സമർപ്പിചു . മോദിയോടുള്ള ആരാധനയ്ക്ക് പേരുകേട്ട അരുൺ വർണ്ണേക്കർ ആണ് മോദിഭക്തിയില്‍ വിരലറുത്തത്. കാർവാർ നഗരത്തിലെ വീട്ടിൽ മോദിക്കായി ഇദ്ദേഹം ഒരു ആരാധനാലയം നിർമ്മിച്ചിട്ടുണ്ട്. പതിവായി ഇയാളിവിടെ പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്.

വിരൽ മുറിച്ച ശേഷം അരുൺ തൻ്റെ രക്തം ഉപയോഗിച്ച് വീടിൻ്റെ ചുമരുകളിൽ ‘കാളീ ദേവീ മോദിയെ രക്ഷിക്കൂ’ എന്നും കുറിച്ചു. അരുണിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വിരലുകൾ തുന്നിച്ചേർക്കാനാകില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് മുറിഞ്ഞുതൂങ്ങിയ വിരലിന്റെ ഭാഗം മുറിച്ചുനീക്കുകയായിരുന്നു .

Related Articles

Back to top button