മോദിയെ പുതിനോട് ഉപമിച്ച് കെജ്രിവാൾ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുതിനോട് ഉപമിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുംബൈയിൽ നടന്ന മഹാ വികാസ് അഘാഡി റാലിയിലാണ് കെജ്രിവാൾ, മോദിയെ പുതിനോട് ഉപമിച്ചത്.

പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചാണ് പുതിൻ വിജയിച്ചത്. മോദിയും അതുതന്നെയാണ് ചെയ്യുന്നത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കാനാണ് മോദിയുടെ ശ്രമം. മോദിയും പുതിനെ പോലെയാണ് നീങ്ങുന്നത്. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല സ്വന്തം പാർട്ടിയിലെ നേതാക്കളെയും മോദി ഒതുക്കുകയാണ്. ഗൂഢമായ പദ്ധതിയാണ് മോദി നടപ്പിലാക്കുന്നത്. ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ആ ഗുഢ പദ്ധതിയെന്നും കെജ്രിവാൾ  മുംബൈയിൽ നടന്ന മഹാ വികാസ് അഘാഡി റാലിയിൽ പറഞ്ഞു. 

Back to top button