മോദിയുടെ വിശ്വസ്തൻ…ചരിത്രമായി ഓം ബിർളയുടെ രണ്ടാമൂഴം…

18ാം ലോക്സഭാ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടതോടെ മറ്റൊരു ചരിത്രവും ആവർത്തിച്ചു. രണ്ടാം തവണ തുടർച്ചയായി ഒരാൾ സ്പീക്കർ സ്ഥാനത്തേക്ക് എത്തുന്നത് പാർലമെൻറ് ചരിത്രത്തിൽ തന്നെ ഇത് രണ്ടാം തവണയാണ്. കോൺഗ്രസിൻറെ ബൽറാം ഝാക്കറായിരുന്നു ഇതിന് മുൻപ് രണ്ട് പ്രാവശ്യം സ്പീക്കറായത്. ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് ഈ പദം തുടർച്ചയായി അലങ്കരിക്കുന്നത്. ലോക്സഭയിൽ മൂന്നാമൂഴക്കാരനായ ഓം ബിർള സുമിത്ര മഹാജന് ശേഷം 2019ലാണ് ആദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലെത്തുന്നത്.
39 വർഷം മുമ്പായിരുന്നു കോൺഗ്രസിൻറെ ബൽറാം ഝാക്കർ തുടർച്ചായായി രണ്ട് തവണ സ്പീക്കറായത്. 1980 മുതൽ 85 വരേയും 85 മുതൽ 89 വരേയും ബൽറാം സ്പീക്കർ പദവി അലങ്കരിച്ചു. അതേസമയം ഇത് അഞ്ചാം തവണയാണ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 1952, 67, 76 ലോക്സഭകളിലും സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ടിഡിപി നേതാവ് ജിഎംസി ബാലയോഗി, കോൺഗ്രസ് നേതാവ് പി എ സാങ്മ എന്നിവരും ഇതിന് മുൻപ് രണ്ട് തവണ സ്പീക്കർ പദവിയിലെത്തിയിട്ടുണ്ട്. തുടർച്ചയായി അല്ലെന്ന് മാത്രം.

Related Articles

Back to top button