മൊബൈൽ ഫോൺ നൽകിയില്ല…13കാരി ചെയ്തത്….

മൊബൈൽ ഫോൺ വാങ്ങിവച്ചതിന് അമ്മയ്‌ക്കെതിരെ 13കാരിയുടെ വധശ്രമം. മകൾ പഞ്ചസാര കുപ്പിയിൽ കീടനാശിനി കലർത്തി ആണ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. ബാത്‌റൂമിൽ സ്ഥിരമായി ഫിനൈൽ ഒഴിച്ചുവച്ചും കുട്ടി അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്തു. പലതവണ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നിരീക്ഷിച്ചപ്പോഴാണ് പിന്നിൽ മകളാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് ഹെൽപ്‌ലൈനിൽ പരാതി നൽകുകയായിരുന്നു.

‘അഭയം’ വനിതാ ഹെൽപ്‌ലൈനിലെ കൗൺസിലർമാർ എത്തി പെൺകുട്ടിയെ കൗൺസിലിങ് നടത്തി. ഇതിലാണ് അമ്മയെ കൊല്ലാൻ പദ്ധതിയിട്ട വിവരം വെളിപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്കുമുൻപാണ് അമ്മ കുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങിവച്ചത്. മുഴുസമയം ഫോണിൽ ശ്രദ്ധിച്ച് പഠനത്തിൽ ഉഴപ്പുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നീട് മകൾ നിരന്തരം കരഞ്ഞ് ആവശ്യപ്പെട്ടിട്ടും തിരിച്ചുനൽകിയിരുന്നില്ല.
ഇതിൽ പ്രകോപിതയായാണ് അമ്മയെ കൊല്ലാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്. തുടർന്ന് വീട്ടിലെ പഞ്ചസാര കുപ്പിയിൽ കീടനാശിനി കലർത്തുകയായിരുന്നു. ഇത് ഫലിച്ചില്ലെങ്കിൽ ബാത്ത്‌റൂമിൽ വഴുതിവീണ് അമ്മയെ അപായപ്പെടുത്താനും ശ്രമിച്ചെന്ന് കുട്ടി സമ്മതിച്ചു.

കുട്ടി രാത്രിയും പകലുമെന്നില്ലാതെ മുഴുസമയം ഫോണിലായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. രാത്രിമുഴുവൻ ഓൺലൈൻ സുഹൃത്തുക്കളുമായി ചാറ്റിങ്ങായിരുന്നു. സ്‌കൂൾ പഠനത്തിൽ മകൾ ഉഴപ്പിയതോടെയാണ് ഫോൺ വാങ്ങിവച്ചതെന്നും ഇവർ പറഞ്ഞു. ഗുജറാത്തിൽ ആണ് സംഭവം.

Related Articles

Back to top button