മൊബൈല്‍ ബാങ്കിം വഴി പണം മാറി അയച്ചോ…പണം തിരികെ കിട്ടാൻ ഈ വഴികൾ അറിഞ്ഞിരിക്കുക…

മൊബൈല്‍ ബാങ്കിംഗിന്റെ ഈ കാലത്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് പണ കൈമാറ്റങ്ങള്‍ നടക്കുന്നത്. ഇങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങള്‍ പൈസ അയയ്ക്കുമ്പോള്‍, എന്തെങ്കിലും അബദ്ധം സംഭവിച്ചാലോ. തെറ്റായ അക്കൗണ്ടിലേക്കാണ് നിങ്ങള്‍ പണം അയച്ചതെങ്കിലോ.
അങ്ങനെ സംഭവിച്ചാല്‍, പണം നഷ്ടപ്പെടുമെന്നോര്‍ത്ത് ആരും ടെന്‍ഷനടിക്കണ്ട. പണം തിരികെക്കിട്ടാന്‍ വഴികളുണ്ട്. പ്രധാനപ്പെട്ട വഴികള്‍ ഇതാ …

അബദ്ധത്തില്‍ നമ്മള്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍, ഉടന്‍ തന്നെ നമ്മുടെ ബാങ്കിനെ അറിയിക്കുക എന്നതാണ് ഒന്നാമത്തെ വഴി. തെറ്റായ ട്രാന്‍സാക്ഷന്‍ നടന്ന തീയതി, സമയം, നമ്മുടെ അക്കൗണ്ട് നമ്പര്‍, തെറ്റായി കൈമാറിയ അക്കൗണ്ട് നമ്പര്‍, തുടങ്ങിയ വിവരങ്ങളെല്ലാം മെയില്‍ വഴി ബാങ്കിനെ അറിയിച്ചാല്‍ ബാങ്കിന് ആ ട്രാന്‍സാക്ഷന്‍ പിന്‍വലിക്കാനാകും.

ഇനി, രണ്ടാമത്തെ വഴി നോക്കാം…

National Payments Corporation of Indiaയുടെ വെബ്‌സൈറ്റ് വഴി ട്രാന്‍സാക്ഷന്‍ എറര്‍ രജിസ്റ്റര്‍ ചെയ്യാം എന്നതാണ് അത്. ഇതിന് വേണ്ടി npci.org.in എന്ന വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യണം. ശേഷം upi എന്ന വിന്‍ഡോ ക്ലിക്ക് ചെയ്താല്‍ എത്തുന്ന ലാന്‍ഡിംഗ് പേജില്‍ ഇടതുഭാഗത്ത് കാണുന്ന ടാബുകളില്‍ Dispute Redressal Mechanism ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് Transaction ല്‍ ക്ലിക്ക് ചെയ്ത ശേഷം Nature of transaction ഫില്‍ ചെയ്യാം. അതിന് ശേഷം issue എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് incorrectly transffered to other account സെലക്ട് ചെയ്യണം. തുടര്‍ന്നുള്ള കോളങ്ങളില്‍ തിയ്യതി, യുപിഐ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവയെല്ലാം ഫില്‍ ചെയ്ത ശേഷം ട്രാന്‍സാക്ഷന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌റ് കൂടി അറ്റാച്ച് ചെയ്ത് സബ്മിറ്റ് ചെയ്യാം. വൈകാതെ തന്നെ പണം നമ്മുടെ അക്കൗണ്ടിലേക്ക് തിരികെയെത്തും.

Related Articles

Back to top button