മൈനാഗപ്പള്ളി വാഹനാപകടം..പ്രതി ശ്രീക്കുട്ടി ലഹരിക്കടിമ..തെളിവുകളുണ്ടെന്ന് ഭർത്താവ്…

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ശ്രീക്കുട്ടിക്കെതിരെ ഭര്‍ത്താവ് അഭീഷ് രാജ് രംഗത്ത്. ശ്രീക്കുട്ടി മയക്കുമരുന്നിന് അടിമയാണെന്നും എംബിബിഎസ് പഠനത്തിന് പോയതോടെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും അഭീഷ് രാജ് വ്യക്തമാക്കി.ശ്രീക്കുട്ടി ഇങ്ങനെയാകാന്‍ കാരണം ശ്രീക്കുട്ടിയുടെ അമ്മയും അച്ഛനുമാണെന്നും അഭീഷ് രാജ് പറയുന്നു.

ശ്രീക്കുട്ടി സേലത്ത് പഠിക്കാന്‍ പോയ ശേഷമാണ് ലഹരി ഉപയോഗം തുടങ്ങിയതെന്നും അഭീഷ് രാജ് പറഞ്ഞു. ഇതിനിടെ അജ്മലുമായി വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലായി. ഇതോടെ ശ്രീക്കുട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ശ്രീക്കുട്ടി ലഹരി ഉപയോഗിച്ചിരുന്നു എന്നതിന് തന്റെ കൈവശം ചില തെളിവുകളുണ്ടെന്നും അഭീഷ് രാജ് പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നതായി ശ്രീക്കുട്ടി നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം ശരിവെയ്ക്കുന്നതാണ് ഭര്‍ത്താവ് അഭീഷ് രാജിന്റെ പ്രതികരണം.

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിവസമായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നു. നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

Related Articles

Back to top button