മൈനാഗപ്പള്ളി വാഹനാപകടം..യുവ ഡോക്ടർക്കെതിരെ നടപടിയുമായി ആശുപത്രി…
മൈനാഗപ്പള്ളി ആനൂർകാവിലെ വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയുമായി ആശുപത്രി.ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കി. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. ശ്രീക്കുട്ടി കേസിൽ അകപ്പെട്ടതോടെ ജോലിയിൽ പുറത്താക്കുകയായിരുന്നു. കാര്‍ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് അജ്മലിനൊപ്പം കാറിലുണ്ടായിരുന്നു ഡോ. ശ്രീക്കുട്ടിയാണെന്നാണ് സാക്ഷികൾ പറയുന്നത്.. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർത്തേക്കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പിടികൂടിയത്.