മേല്‍പ്പാലത്തിന്‍റെ ഡിവൈഡറിലിടിച്ച് കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു…അപകടത്തിൽ ഒരാള്‍ക്ക്…

തിരുവനന്തപുരം:കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽ പ്പെട്ടത്. കാറിൽ മൂന്ന് യുവാക്കൾ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നല്ല വേഗതയിലായിരുന്ന കാർ പാലത്തിൻറെ കൈവരിയിൽ തട്ടി നിയന്ത്രണം തെറ്റി അരകിലോമീറ്റർ ദൂരം ഓടി കരണം മറിഞ്ഞാണ് നിന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. മറ്റു വാഹനങ്ങളിൽ തട്ടാത്തതിനാൽ വൻ അപകടം ആണ് ഒഴിവായത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ അപകടങ്ങള്‍ പതിവാകുകയാണ്. നേരത്തെയും മേല്‍പ്പാലത്തിലൂടെയുള്ള അമിത വേഗം അപകടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Related Articles

Back to top button