മേയർ–ഡ്രൈവർ തർക്കം…ജോലിയില്‍ തിരിച്ചെടുക്കണമെന്ന് യദു ഗതാഗത മന്ത്രിക്ക് പരാതി നൽകി…

തിരുവനന്തപുരം: ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകി. ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞ് വിടണമെന്നാണ് യദുവിന്‍റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Related Articles

Back to top button